ലഹരി പ്രതിരോധ ജ്യോതി തെളിച്ചു
Tuesday 17 January 2023 3:54 AM IST
തിരുവനന്തപുരം: കോൺഫെഡറേഷൻ ഒഫ് റസിഡന്റ്സ് അസോസിയേഷൻ (കോൺഫ്ര),റഷ്യൻ ഹൗസ് എന്നിവയുടെ നേതൃത്വത്തിൽ മകരവിളക്ക് ദിവസം റഷ്യൻ ഹൗസിൽ ലഹരി പ്രതിരോധ ജ്യോതി തെളിച്ചു.പരിപാടി കാവാലം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.കോൺഫ്ര, റഷ്യൻ നാടോടിക്കഥ ചൊല്ലൽ എന്നിവയിലെ വിജയികൾക്ക് അദ്ദേഹം സമ്മാനങ്ങൾ വിതരണം ചെയ്തു.റഷ്യൻ ഹൗസ് ഡയറക്ടർ രതീഷ് സി.നായർ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് അഡ്വ.എസ്.രഘു അദ്ധ്യക്ഷത വഹിച്ചു. ലഹരിവിരുദ്ധ പൗരസംഗമം പ്രൊഫ.ഗിവർഗീസ് ഉദ്ഘാടനം ചെയ്തു.ജോർജ് വർഗീസ്, ജോൺ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി എം.ശശിധരൻ നായർ, വേണുഹരിദാസ്, വിനയചന്ദ്രൻ, ഉണ്ണിപിള്ള, പട്ടം സനിത് തുടങ്ങിയവർ സംസാരിച്ചു.