കുമാരനാശാന്റെ ചരമവാർഷികം ആചരിച്ചു

Tuesday 17 January 2023 3:58 AM IST

തിരുവനന്തപുരം:ആശാൻ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാന്റെ ചരമവാർഷികം ആചരിച്ചു. പൊതുസമ്മേനം പ്രഭാത് ബുക്ക് ഹൗസ്‌ ചെയർമാൻ സി.ദിവാകരൻ ഉദ്‌ഘാടനം ചെയ്തു. പ്രൊഫ. എം.ആർ.സഹൃദയൻ തമ്പിയുടെ അദ്ധ്യക്ഷതയിൽ ഡോ .ബി.അശോക്, ഡോ .എം.ആർ.തമ്പാൻ, പ്രൊഫ.സി.ഉദയകല , പ്രൊഫ. ജി.എൻ.പണിക്കർ, സഞ്ജീവ് ഘോഷ്, ഒ.പി.വിശ്വനാഥൻ, പൂതംകോട് ഹരികുമാർ എന്നിവർ പങ്കെടുത്തു. കുമാരനാശാന്റെ ജീവചരിത്രകാരി നളിനി ശശിധരനെ ആദരിച്ചു. ഡോ. വിജയാലയം ജയകുമാർ എഴുതിയ 'ആരോടും പരിഭവമില്ലാതെ എഴുത്തിന്റെ വഴികളിൽ മറ്റെല്ലാം മറന്ന് 'എന്ന ഗ്രന്ഥത്തിന്റെ പ്രകാശനവും നടന്നു.