ബാലികയെ പീഡിപ്പിച്ച പ്രതിയ്ക്ക് 50 വർഷം തടവ്
Tuesday 17 January 2023 12:16 AM IST
ചങ്ങനാശേരി: ബാലികയെ പീഡിപ്പിച്ച കേസിൽ പായിപ്പാട് ആരമലക്കുന്ന് ആരമലപുതുപ്പറമ്പിൽ വീട്ടിൽ എ.വി. മനോജിന് (42) 50 വർഷം തടവും 2,50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തൃക്കൊടിത്താനം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി ജി.പി ജയകൃഷ്ണൻ വിധി പ്രസ്ഥാവിച്ചത്. 2020ലായിരുന്നുസംഭവം. പിഴ തുക അതിജീവിതയ്ക്ക് നൽകാത്ത പക്ഷം 10 വർഷം അധിക തടവും അനുഭവിക്കണം. തൃക്കൊടിത്താനം മുൻ എസ്.എച്ച്.ഒയായിരുന്ന സാജു വർഗീസ്, നിലവിലെ എസ്.എച്ച്.ഒ ഇ.അജീബ് എന്നിവരായിരുന്നു അന്വേഷണ ചുമതല. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി.എസ്. മംനോജ് ഹാജരായി.