കോട്ടയത്ത് ഇനി അക്കാഡമിക് കാർണിവലിന്റെ നാളുകൾ

Tuesday 17 January 2023 12:21 AM IST

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല സംഘടിപ്പിക്കുന്ന ഗ്ലോബൽ അക്കാഡമിക് കാർണിവൽ യുനോയ 2023 ഇന്ന് മുതൽ 19 വരെ നഗരത്തിലെ ആറു വേദികളിലായി നടക്കും. സർവകലാശാലയിലെയും അഫിലിയേറ്റഡ് കോളജുകളിലെയും പഠന, ഗവേഷണ സൗകര്യങ്ങൾ വിദ്യാർത്ഥികൾക്കും പൊതു സമൂഹത്തിനും കൂടുതൽ പരിചിതമാക്കാൻ ലക്ഷ്യമിട്ടുള്ള വിദ്യാഭ്യാസ പ്രദർശനമാണ് യുനോയ. കാർണിവലിന് മുന്നോടിയായുള്ള വിളംബര ഘോഷയാത്ര ഇന്നലെ പൊലീസ് പരേഡ് ഗ്രൗണ്ടിൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഫ്ളാഗ് ഓഫ് ചെയ്തു. ഘോഷയാത്ര തിരുനക്കര മൈതാനത്ത് സമാപിച്ചു.

വിദ്യാഭ്യാസ പ്രദർശനത്തിനു പുറമെ പുസ്തകോത്സവം, ശില്പശാലകൾ, മെഡിക്കൽ എക്സിബിഷൻ, ചലച്ചിത്രോത്സവം, സാംസ്കാരിക പരിപാടികൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 9.30ന് മാമ്മൻ മാപ്പിള ഹാളിൽ മന്ത്രി ഡോ. ആർ. ബിന്ദു യുനോയ 2023 ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ പ്രദർശനം ജോസ് കെ. മാണി എം.പിയും സെമിനാറുകൾ തോമസ് ചാഴികാടൻ എം.പിയും ചലച്ചിത്രോത്സവം നടി സുരഭി ലക്ഷ്മിയും ഉദ്ഘാടനം ചെയ്യും.

നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന വിദ്യാഭ്യാസ പ്രദർശനത്തിൽ എഴുപത്തിയഞ്ച് സ്റ്റാളുകളുണ്ടാകും. പുസ്തകോത്സവവും ഇതേ വേദിയിലാണ് നടക്കുക. ചലച്ചിത്രോത്സവം സി.എം.എസ് കോളജിലും മെഡിക്കൽ എക്സിബിഷൻ ബസേലിയോസ് കോളജിലും നടക്കും. മാമ്മൻ മാപ്പിള ഹാൾ, സി.എം.എസ് കോളജ്, ബസേലിയോസ് കോളജ്, ബി.സി.എം കോളജ്, നാട്ടകം ഗവൺമെന്റ് കോളജ് എന്നിവിടങ്ങളിലാണ് സെമിനാറുകളും ശില്പശാലകളും സംഘടിപ്പിച്ചിരിക്കുന്നത്. തിരുനക്കര മൈതാനവും മാമ്മൻ മാപ്പിള ഹാളും സാംസ്കാരിക പരിപാടികൾക്ക് വേദികളാകും.

 മ​നം​ ​നി​റ​ച്ച് ​കാ​ർ​ണി​വൽ വി​ളം​ബ​ര​ ​ഘോ​ഷ​യാ​ത്ര

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​ഗ്ലോ​ബ​ൽ​ ​അ​ക്കാ​ഡ​മി​ക് ​കാ​ർ​ണി​വ​ൽ​ ​വി​ളം​ബ​ര​ ​ഘോ​ഷ​യാ​ത്ര​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​സ​ജീ​വ​ ​പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ​ശ്ര​ദ്ധേ​യ​മാ​യി.​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളി​ലെ​യും​ ​അ​ഫി​ല​യേ​റ്റ​ഡ് ​കോ​ള​ജു​ക​ളി​ലെ​യും​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​അ​ദ്ധ്യാ​പ​ക​രും​ ​അ​ന​ദ്ധ്യാ​പ​ക​രും​ ​അ​ത​ത് ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​ബാ​ന​റി​നു​ ​പി​ന്നി​ൽ​ ​ക​ലാ​രൂ​പ​ങ്ങ​ളും​ ​നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ളും​ ​ബാ​ൻ​ഡ് ​മേ​ള​വും​ ​അ​വ​ത​രി​പ്പി​ച്ച് ​അ​ണി​ചേ​ർ​ന്നു. പ​ട​യ​ണി,​ ​തെ​യ്യം,​ ​ഓ​ട്ടം​തു​ള്ള​ൽ,​ ​ക​ഥ​ക​ളി,​ ​മാ​ർ​ഗം​ക​ളി,​ ​പു​ലി​ക​ളി,​ ​ചെ​ണ്ട​മേ​ളം​ ​തു​ട​ങ്ങി​ ​നി​ര​വ​ധി​ ​ക​ലാ​രൂ​പ​ങ്ങ​ൾ​ ​റാ​ലി​യി​ൽ​ ​അ​വ​ത​രി​പ്പി​ച്ചു.​ ​കാ​ർ​ണി​വ​ലി​ന്റെ​ ​ലോ​ഗോ​ ​പ​തി​ച്ച​ ​വ​ർ​ണ​ ​ബ​ലൂ​ണു​ക​ളു​മാ​യാ​ണ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ന​ട​ന്നു​നീ​ങ്ങി​യ​ത്.​ ​എ​ൻ.​സി.​സി​ ​കേ​ഡ​റ്റു​ക​ളും​ ​നാ​ഷ​ണ​ൽ​ ​സ​ർ​വീ​സ് ​സ്‌​കീം​ ​വോ​ള​ണ്ടി​യ​ർ​മാ​രും​ ​പ​രി​പാ​ടി​യി​ൽ​ ​പ​ങ്കു​ചേ​ർ​ന്നു. പൊ​ലീ​സ് ​പ​രേ​ഡ് ​ഗ്രൗ​ണ്ടി​ൽ​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​കെ.​ ​കാ​ർ​ത്തി​ക് ​ഘോ​ഷ​യാ​ത്ര​ ​ഫ്ളാ​ഗ് ​ഓ​ഫ് ​ചെ​യ്തു.​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​പ്രൊ​ഫ.​ ​സാ​ബു​ ​തോ​മ​സ്,​ ​പ്രോ​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​ഡോ.​ ​സി.​ടി.​ ​അ​ര​വി​ന്ദ​ ​കു​മാ​ർ,​ ​സി​ൻ​ഡ​ക്കേ​റ്റ് ​അം​ഗ​ങ്ങ​ളാ​യ​ ​അ​ഡ്വ.​ ​റെ​ജി​ ​സ​ക്ക​റി​യ,​ ​പി.​ ​ഹ​രി​കൃ​ഷ്ണ​ൻ,​ ​ഡോ.​ ​എ​സ്.​ ​ഷാ​ജി​ല​ ​ബീ​വി,​ ​ഡോ.​ ​ബി​ജു​ ​തോ​മ​സ്,​ ​ഡോ.​ ​കെ.​എം.​ ​സു​ധാ​ക​ര​ൻ,​ ​ഡോ.​ ​ബാ​ബു​ ​മൈ​ക്കി​ൾ,​ ​ഡോ.​ ​ആ​ർ.​ ​അ​നി​ത,​ ​ഡോ.​ ​ബി​ജു​ ​പു​ഷ്പ​ൻ,​ ​ഡോ.​ ​പി.​എ​സ്.​ ​സു​കു​മാ​ര​ൻ,​ ​ഡോ.​ ​റോ​ബി​ന​റ്റ് ​ജേ​ക്ക​ബ്,​ ​എം.​എ​ച്ച്.​ ​ഇ​ല്യാ​സ്,​ ​ജ​സ്റ്റി​ൻ​ ​ജോ​സ​ഫ്,​ ​ര​ജി​സ്ട്രാ​ർ​ ​ഡോ.​ ​ബി.​ ​പ്ര​കാ​ശ് ​കു​മാ​ർ,​ ​പ​രീ​ക്ഷാ​ ​ക​ൺ​ട്രോ​ള​ർ​ ​ഡോ.​ ​സി.​എം.​ ​ശ്രീ​ജി​ത്ത് ​തു​ട​ങ്ങി​യ​വ​ർ​ ​റാ​ലി​ ​ന​യി​ച്ചു.​ ​ഘോ​ഷ​യാ​ത്ര​ ​തി​രു​ന​ക്ക​ര​ ​മൈ​താ​ന​ത്ത് ​സ​മാ​പി​ച്ചു.​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​പ്രൊ​ഫ.​ ​സാ​ബു​ ​തോ​മ​സ് ​സ​മാ​പ​ന​ ​സ​ന്ദേ​ശം​ ​ന​ൽ​കി.​ ​സി​ൻ​ഡ​ക്കേ​റ്റ് ​അം​ഗം​ ​കെ.​എം.​ ​സു​ധാ​ക​ര​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.