പി ആർ.ചരമ വാർഷികാചരണം ഇന്ന് സമാപിക്കും
Monday 16 January 2023 10:23 PM IST
പാനൂർ : മുൻ മന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റുമായ പി.ആർ കുറുപ്പിന്റെ ഇരുപത്തിരണ്ടാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി ഒരുമാസം നീണ്ടുനിൽക്കുന്ന പരിപാടികൾ നാളെ പാനൂരിൽ ആയിരങ്ങൾ അണിചേരുന്ന വമ്പിച്ച ബഹുജന റാലിയോടെ സമാപിക്കും.
സമാപന വിളംബരം അറിയിച്ച് യുവജനതാദൾ കൂത്തുപറമ്പ് നിയോജകമണ്ഡലം കമ്മിറ്റി മോട്ടോർസൈക്കിൾ റാലി സംഘടിപ്പിച്ചു. പുത്തൂരിൽ . പിആറിന്റെ സ്മൃതിമണ്ഡപത്തിന് സമീപം കെ.പി മോഹനൻ എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്തു.യുവ ജനതാദൾ നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി.സായന്ത് അദ്ധ്യക്ഷത വഹിച്ചു. കെ.പി.റിനിൽ, പി.കെ.പ്രവീൺ, കെ.പി.ചന്ദ്രൻ , വി.കെ.കുഞ്ഞിരാമൻ, പി.ദിനേശൻ, ഒ.പി. ഷീജ, എൻ. ധനഞ്ജയൻ, രവീന്ദ്രൻ കുന്നോത്ത്, ചീളിൽ ശോഭ, ഹരീഷ് കടവത്തൂർ എന്നിവർ പ്രസംഗിച്ചു.