കുട്ടമത്ത് നാടകോത്സവം : വേട്ട മികച്ച നാടകം

Monday 16 January 2023 10:31 PM IST

ചെറുവത്തൂർ: കവി കുട്ടമത്ത് സ്മാരക നാടകോത്സവത്തിൽ മികച്ച നാടകമായി കോഴിക്കോട് സങ്കീർത്തനയുടെ വേട്ട തിരഞ്ഞെടുത്തു.മികച്ച നടൻ നെയ്യാറ്റിൻകര സനൽ (ദൈവം തൊട്ട ജീവിതം ),​ മികച്ച നടി മല്ലിക (വേട്ട ) .സംവിധായകൻ രാജീവൻ മമ്മിളി (ദൈവം തൊട്ട ജീവിതം, ബാലരമ ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

സമാപന സമ്മേളനം എം.രാജഗോപാലൻ എം.എൽ എ ഉദ്ഘാടനം ചെയ്തു. ഇബ്രാഹീം വേങ്ങര അവാർഡ് വിതരണം ചെയ്തു. ഇ.പി.രാജഗോപാലൻ മുഖ്യപ്രഭാഷണം നടത്തി. വൈ.എം.സി.ചന്ദ്രശേഖരൻ, രാജേന്ദ്രൻ പയ്യാടക്കത്ത് , ഉദിനൂർ ബാലഗോപാലൻ . രാധൻ കണ്ണപുരം , പി.വിജയൻ , ഇ.രാജഗോപാലൻ . അനഘ പ്രദീപ് എന്നിവർ സംസാരിച്ചു. മേക്കര നാരായണൻ സ്വാഗതവും കെ.കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് തിമിരി അഭയം കലാസമിതിയുടെ മഴയോർമ്മ പ്രദർശന നാടകമായി അവതരിപ്പിച്ചു