രാമന്തളി ശങ്കരനാരായണ ക്ഷേത്രത്തിൽ ലക്ഷം ദീപ സമർപ്പണം

Monday 16 January 2023 10:33 PM IST

പയ്യന്നൂർ : രാമന്തളി ശങ്കരനാരായണ ക്ഷേത്രത്തിൽ ലക്ഷം ദീപം സമർപ്പണം നടന്നു. ക്ഷേത്രം നവീകരണ സമിതിയുടെ നേത്യത്വത്തിൽ അഞ്ചു വർഷക്കാലമായി നടന്നു വരുന്ന നവികരണ- പുനരുദ്ധാരണ പ്രവ്യത്തികൾക്ക് ശേഷം ഫിബ്രവരി 25 മുതൽ മാർച്ച് 12 വരെ നടക്കുന്ന നവീകരണ കലശ - കൊടിയേറ്റ മഹോത്സവത്തിന് മുന്നോടിയായാണ് ലക്ഷം ദീപം സമർപ്പണം നടന്നത്.

ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് ആദ്യ തിരിതെളിയിച്ചു.

ആയിരകണക്കിന് ഭക്തജനങ്ങളാണ് ലക്ഷം ദീപം സമർപ്പണത്തിൽ പങ്കാളികളായത്. ക്ഷേത്ര നവീകരണ സമിതി പ്രവർത്തകരും മാതൃ സമിതിയും ക്ഷേത്ര ജീവനക്കാരും നേതൃത്വം നൽകി.