മറയൂർശർക്കര കാനഡയിലേക്ക്

Tuesday 17 January 2023 12:35 AM IST

കോട്ടയം: അഞ്ച് നാട് കരിമ്പ് ഉത്പാദന വിപണന സംഘം നിർമ്മിച്ച മറയൂർ നാടൻ ശർക്കരയുടെ കാനഡയിലേക്ക് കപ്പൽ കയറി. ഒരു കണ്ടെയ്‌നർ ശർക്കരയാണ് അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിട്ടി (എ.പി.ഇ.ഡി.എ) കയറ്റി അയച്ചത്.

കഴിഞ്ഞ മാസമാണ് കയറ്റുമതി ആരംഭിച്ചത്. ഉണ്ട ശർക്കര, ക്യൂബ്, പൊടി, ദ്രാവകം, മസാലകൾ ചേർത്ത മിഠായി തുടങ്ങിയ രൂപങ്ങളിൽ അഞ്ചു നാട് കരിമ്പ് ഉത്പാദക സംഘം നിർമിക്കുന്ന ശർക്കരയ്‌ക്ക് വിദേശികൾക്കിടയിലും നല്ല ഡിമാൻഡാണ്. 23 ലക്ഷം ഇന്ത്യക്കാർ കാനഡയിലുണ്ട്.

മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിലായ് 700 ഹെക്‌ടറിലാണ് കരിമ്പു കൃഷിയുള്ളത്. നൂറിലധികം ചെറുകിട യൂണിറ്റുകളാണ് മറയൂർ ശർക്കര നിർമ്മിക്കുന്നത്. 30 ലക്ഷം ഡോളറിന്റെ ശർക്കര ഇറക്കുമതി ചെയ്യുന്ന കാനഡ ഇതിൽ 15 ശതമാനവും കേരളത്തിൽ നിന്ന് ലഭ്യമാക്കുന്നതിന് കരാറും തയ്യാറാക്കിയിട്ടുണ്ട്.
.

ഉത്പാദനം കൂടുതൽഇന്ത്യയിൽ

 ലോകത്തെ ശർക്കര ഉത്പാദനത്തിന്റെ 70 ശതമാനവും ഇന്ത്യയിൽ

 2021-22ൽ ഇന്ത്യ കയറ്റുമതി ചെയ്ത ശർക്കര- 5,51,716.76 ടൺ

 ആകെ മൂല്യം- 375.20 ദശലക്ഷം യു.എസ് ഡോളർ

 കരിമ്പ് ശർക്കര കയറ്റുമതി മൂല്യം- 28.90 ദശലക്ഷം യു.എസ് ഡോളർ

 കേരളത്തിന്റെ വിഹിതം- 12.14 ശതമാനം

'മറയൂർ ശർക്കരയ്ക്ക് വിദേശ വിപണി ലഭിച്ചത് വലിയ നേട്ടമാണ്. ഭൗമ സൂചിക പദവിയുടെ സ്റ്റിക്കർ (ജി.ഐ, ടാഗ്) കവറിൽ ഒട്ടിച്ചാണ് കയറ്റുമതി. സഹകരണ മേഖലക്ക് അഭിമാനിക്കാവുന്ന നേട്ടമാണിത്.

- വി.എൻ. വാസവൻ, സഹകരണ മന്ത്രി

Advertisement
Advertisement