റൂബി ജൂബിലി ആഘോഷം
ചെറുപുഴ: ചെറുപുഴ സെന്റ് മേരീസ് ഹൈസ്‌കൂളിന്റെ റൂബി ജൂബിലി ആഘോഷവും പൂർവ്വാധ്യാപക സംഗമവും സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപിക ഷീലാ ജോർജിന് യാത്രയയപ്പും ഇന്ന് നടക്കും. രാവിലെ 10ന് ടി.ഐ.മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്‌കൂൾ മാനേജർ ഡോ.ജോസ് വെട്ടിക്കൽ അധ്യക്ഷത വഹിക്കും. തലശേരി കോർപ്പറേറ്റ് എഡ്യൂക്കേഷ്ണൽ ഏജൻസി മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ അനുഗ്രഹ പ്രഭാഷണം നടത്തും. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്.അലക്സാണ്ടർ, തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാ ഡിഇഒ എ.എം.രാജമ്മ, ചെറുപുഴ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ബാലകൃഷ്ണൻ, പഞ്ചായത്തംഗം രേഷ്മാ രാജു, സനൽ മാമ്പള്ളി, അനീഷ ജിനു, ഫാ. ആന്റണി തെക്കേമുറിയിൽ, കെ. കുഞ്ഞികൃഷ്ണൻ നായർ, സി.പി. രാജീവൻ, സിസ്റ്റർ മേഴ്സി, ബേബി മാങ്കോട്ടിൽ, ദീപാമോൾ ജോസഫ്, സ്‌കൂൾ ലീഡർ പി.എം.മാത്യു എന്നിവർ പ്രസംഗിക്കും. ഷീലാ ജോർജ് മറുപടി പ്രസംഗം നടത്തും. മുഖ്യാദ്ധ്യാപകൻ ജസ്റ്റിൻ മാത്യു സ്വാഗതവും ജനറൽ കൺവീനർ സന്തോഷ് ജോസഫ് നന്ദിയും പറയും. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടക്കും.