ക്ഷീരകർഷക സംഗമം: ലോഗോ അയക്കാം
Monday 16 January 2023 10:46 PM IST
തൃശൂർ: ക്ഷീരകർഷക സംഗമം 'പടവ് ' ലോഗോ അയക്കാം. പടവ് പ്രാക്ടിക്കൽ അഗ്രോ ഡയറി ആക്ടിവിറ്റീസ് ത്രൂ വാല്യൂ അഡിഷണൽ ആൻഡ് കോ ഓപ്പറേറ്റീവ് യൂണിഫിക്കേഷൻ എന്ന വാക്ക് ഉൾക്കൊള്ളിക്കണം. ക്ഷീര മേഖല, മൂല്യവർദ്ധനവ്, സഹകരണതത്ത്വങ്ങൾ എന്നിവയിൽ അധിഷ്ഠിതമായി വേണം ലോഗോ തയ്യാറാക്കേണ്ടത്. മുൻപ് പ്രസിദ്ധീകരിച്ചവയോ മത്സരത്തിന് അയച്ചവയോ ആയിരിക്കരുത്. ഒരാൾ ഒരു എൻട്രി മാത്രമേ അയയ്ക്കാവൂ. എഡിറ്റ് ചെയ്യാൻ കഴിയുന്ന ഫോർമാറ്റിൽ വേണം അയയ്‌ക്കേണ്ടത്. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് ഉദ്ഘാടനചടങ്ങിൽ പുരസ്‌കാരം നൽകും. എൻട്രികൾ ജനുവരി 21 വൈകിട്ട് അഞ്ചിന് മുൻപായി logo4sks@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ലഭിക്കണം.