മരങ്ങാട്ടുപള്ളിയിൽ ക്ഷീരഗ്രാമം പദ്ധതി
Tuesday 17 January 2023 12:48 AM IST
കോട്ടയം: പാലുത്പാദനത്തിലെ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് ക്ഷീരവികസന വകുപ്പിന്റെ 'ക്ഷീരഗ്രാമം" പദ്ധതി മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്നു. പദ്ധതിക്കായി 50 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന 32 കർഷകർക്ക് രണ്ടു പശുക്കളടങ്ങുന്ന യൂണിറ്റ് തുടങ്ങുന്നതിന് 46,500 രൂപ വീതം സബ്സിഡി ലഭിക്കും. അഞ്ച് പശുക്കളടങ്ങുന്ന നാല് യൂണിറ്റുകൾക്ക് 1,32,000 രൂപയാണ് സബ്സിഡി ലഭിക്കുന്നത്. 51 ക്ഷീര കർഷകർക്ക് ഫാം യന്ത്രവത്കരണം നടത്തുന്നതിന് 50,000 രൂപ വീതം സബ്സിഡി ലഭിക്കും. പദ്ധതിയിലൂടെ 11 പേർക്ക് കറവയന്ത്രം വാങ്ങുന്നതിന് സബ്സിഡി ലഭിക്കും. 30,000 രൂപയാണ് ലഭിക്കുന്നത്. തിരഞ്ഞെടുക്കുന്ന 420 കർഷകർക്ക് മിനറൽ മിക്സ് നൽകും. 56,700 രൂപയാണ് സബ്സിഡി.