കാപ്പാ നിയമപ്രകാരം നാടു കടത്തി

Tuesday 17 January 2023 12:53 AM IST
കൊച്ചനി എന്ന് വിളിക്കുന്ന ഷംനാദ് (21)

കായംകുളം: കായംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പുള്ളിക്കണക്ക് ചാലക്കൽ കോളനിക്ക് സമീപം മാപ്പിളത്തറപടീറ്റതിൽ വീട്ടിൽ നിന്നു ഇപ്പോൾ കൃഷ്ണപുരം ദേശത്തിനകം പന്തപ്ലാവിൽ തെക്കതിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഷംനാദിനെ (കൊച്ചനി-21) കാപ്പ നിയമപ്രകാരം നാടുകടത്തി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ അധികാരപരിധിയിൽ ആറ് മാസത്തേക്ക് പ്രവേശിക്കാനാവില്ല. കുപ്രസിദ്ധ ഗുണ്ടയായ മാളു എന്ന അൻസാബിന്റെ സംഘത്തിൽപ്പെട്ട ഇയാൾ കൊലപാതക ശ്രമം, കുറ്റകരമായ നരഹത്യാശ്രമം, തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഉത്തരവ് കാലയളവിൽ ജില്ലാ പൊലീസ് മേധാവിയുടെ മുൻകൂർ അനുമതിയില്ലാതെ ജില്ലയിൽ പ്രവേശിച്ചാൽ കാപ്പ നിയമപ്രകാരം കൂടുതൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് കായംകുളം പൊലീസ് അറിയിച്ചു.