ശ്രീഭദ്രയ്ക്ക് കളമെഴുതി പൊങ്കാല മഹോത്സവം

Tuesday 17 January 2023 12:54 AM IST
കുരട്ടിക്കാട് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ (തേവർമന്നം) ശ്രീഭദ്രയ്ക്ക് കളമെഴുതി പൊങ്കാല മഹോത്സവത്തിൽ വിശിഷ്ടാതിഥി ഗുരുവായൂർ ദേവസ്വം മുൻ അഡ്മിനിസ്ടേറ്റർ കെ.വേണുഗോപാൽ സംസാരിക്കുന്നു

മാന്നാർ: കുരട്ടിക്കാട് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ (തേവർമന്നം) ശ്രീഭദ്രയ്ക്ക് കളമെഴുതി പൊങ്കാല മഹോത്സവംനടന്നു. മാന്നാർ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷ വത്സല ബാലകൃഷ്ണൻ ഭദ്രദീപം തെളിച്ചു. എ.കെ.പി.എം.എസ് കുരട്ടിക്കാട് 226-ാം നമ്പർ ശാഖാസെക്രട്ടറി ശ്യാം താഴത്തേതിൽ അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റർ കെ.വേണുഗോപാൽ വിശിഷ്ടാതിഥിയായി. എ.കെ.പി.എം.എസ് ജനറൽ സെക്രട്ടറി വി.കെ ഗോപി മുഖ്യ പ്രഭാഷണം നടത്തി. മുൻശാഖ ഭാരവാഹികളായ രാമചന്ദ്രൻ, ചിത്രസേനൻ എന്നിവർ സംസാരിച്ചു. ക്ഷേത്രം സെക്രട്ടറി എം.കെ. വിനോദ് മീനത്തേതിൽ സ്വാഗതവും ഉത്സവക്കമ്മിറ്റി കൺവീനർ പുഷ്പരാജ് നന്ദിയും പറഞ്ഞു. പൊങ്കാല ചടങ്ങുകൾക്ക് ക്ഷേത്രപൂജാരി സ്വാമി വിശ്വംഭരൻ വള്ളപ്പുരയിൽ മുഖ്യ കാർമ്മികത്വം വഹിച്ചു.