വാർഷിക സമ്മേളനം

Tuesday 17 January 2023 12:55 AM IST
t

ആലപ്പുഴ: കുട്ടനാട് കർഷക തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) വാർഷിക സമ്മേളനം കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എ.കെ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.വി.വിശ്വംഭരൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആർ.അനിൽകുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം കെ.ഗോപിനാഥൻ മുതിർന്ന നേതാക്കളെ ആദരിച്ചു. സെക്രട്ടറി ബി.ലാലി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ടി. ആനന്ദൻ, സി.പി.ഐ കുട്ടനാട് മണ്ഡലം സെക്രട്ടറി ടി.ഡി.സുശീലൻ, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കെ.വി.ജയപ്രകാശ്, ബി.കെ.എം.യു ജില്ലാ വൈസ് പ്രസിഡന്റുമാരായ സാറാമ്മ തങ്കപ്പൻ, ആർ.മദനൻ, കെ.ടി.തോമസ്, മാത്യു ജോസഫ്, എ.കെ. ആനന്ദൻ, വി. മധുസൂദനൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം.വി.വിശ്വംഭരൻ (പ്രസിഡന്റ്), ഇ.കെ.തങ്കപ്പൻ, എ.കെ.ആനന്ദൻ, അമ്മിണി ചാക്കോ (വൈസ് പ്രസിഡന്റുമാർ), ബി.ലാലി (സെക്രട്ടറി), കെ.ടി.തോമസ്, എസ്.സാബു (ജോയിന്റ് സെക്രട്ടറിമാർ), എം.പി. ജോസുകുട്ടി (ട്രഷറർ).