അച്ചൻകുഞ്ഞ് അനുസ്മരണം
Tuesday 17 January 2023 12:56 AM IST
കോട്ടയം: ഫിൽക്കോസിന്റെ (ഫിലിം ആൻഡ് ഓഡിയോ വിഷ്വൽ കൾച്ചറൽ സൊസൈറ്റി) നേതൃത്വത്തിൽ നാടക, സിനിമ നടൻ അച്ചൻകുഞ്ഞിന്റെ അനുസ്മരണം കോട്ടയം ജൂബിലി ബിൽഡിംഗിൽ നടന്നു. ഫിൽക്കോസ് പ്രസിഡന്റ് ജോയ് തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.ജി. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. ആനന്ദക്കുട്ടൻ, അജിത്ത് കുമാർ, പി.ടി. സാജുലാൽ, എം.ബി. സുകുമാരൻ നായർ, അസിസ് കുമാരനെല്ലൂർ, ആത്മജ വർമ തമ്പുരാൻ, മോനി കാരാപ്പുഴ, സി.പി. സുരേഷ്‌കുമാർ, സന്തോഷ് കുറ്റുവേലി എന്നിവർ പങ്കെടുത്തു.
ഈനാട്, പടയോട്ടം, അമ്പിളിയമ്മാവൻ, മീനമാസത്തിലെ സൂര്യൻ, ചാട്ട, ലോറി എന്നീ സിനിമകളിൽ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച അച്ചൻകുഞ്ഞിന് സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരവും നേടി.