കളക്ടർക്ക് കത്തെഴുതൽ മത്സര വിജയികൾ
ആലപ്പുഴ: ജില്ല ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കളക്ടർക്ക് കത്തെഴുതൽ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ പള്ളിക്കൽ പോപ്പ് പയസ് എച്ച്.എസ്.എസിലെ നിധി സുൽത്താൻ റെജി ഒന്നാം സ്ഥാനവും ചമ്പക്കുളം സെന്റ് മേരീസ് എച്ച്.എസ്.എസിലെ ടിം ചെറിയാൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്‌കൂൾ വിഭാഗത്തിൽ തുമ്പോളി സെന്റ് തോമസ് എച്ച്.എസിലെ നവനീത് പി. കൃഷ്ണൻ ഒന്നാം സ്ഥാനവും മാന്നാർ എൻ.എസ്.ടി.ഐ.ഐയിലെ ജോസഫ് സേവ്യർ രണ്ടാം സ്ഥാനവും കലവൂർ എച്ച്.എസ്.എസിലെ എസ്. അലീന മൂന്നാം സ്ഥാനവും ലഭിച്ചു. യു.പി വിഭാഗത്തിൽ ചെറിയാനാട് സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ലിഷ സൂസൻ ഷാജി ഒന്നാം സ്ഥാനവും നീർക്കുന്നം എസ്.ഡി.വി. ജി.യു.പി.എസിലെ ഐദ ഫാത്തിമ രണ്ടാം സ്ഥാനവും കാർത്തികപ്പള്ളി ഹോളി ട്രിനിറ്റി വിദ്യാഭവനിലെ നിരുപമ എസ്.തമ്പി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫോൺ: 0477 225134