റൈസ് ബാൾ റൺ ജേഴ്സി പ്രകാശനം

Tuesday 17 January 2023 12:59 AM IST
റൈസ് ബാൾ റൺ മാരത്തോൺ ജേഴ്‌സി പ്രകാശനം കളക്ടർ വി.ആർ. കൃഷ്ണതേജ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണുവിന് ജഴ്സി കൈമാറി പ്രകാശനം നിർവഹിക്കുന്നു

ആലപ്പുഴ: കുട്ടനാട്ടിൽ നടത്തുന്ന റൈസ് ബാൾ റൺ മാരത്തണിനുള്ള ജേഴ്സികൾ ആലപ്പുഴ ഗസ്റ്റ് ഹൗസിൽ കളക്ടർ വി.ആർ. കൃഷ്ണതേജ പ്രകാശനം ചെയ്തു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. സ്പോർട്‌സ് കൗൺസിൽ എക്‌സിക്യുട്ടീവ് അംഗം അഡ്വ. കുര്യൻ ജെയിംസ്, ഹാരിസ് രാജ, റോയ് പി.തിയോച്ചൻ, ഒ.വി. പ്രവീൺ, രാജേഷ് രാജഗിരി, സീനാമോൾ, ജോണി മുക്കം, കെ.നാസർ, റൈസ് ബാൾ റൺ കോ ഓർഡിനേറ്റർമാരായ ബിനീഷ് തോമസ്, ചന്തു സന്തോഷ് എന്നിവർ പങ്കെടുത്തു. കുട്ടനാടിന്റെ ചരിത്രത്തിൽആ ദ്യമായി 500ഓളം കായിക താരങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ടാണ് 29ന് മാരത്തോൺ മാമാങ്കം നടത്തുകയെന്ന് സംഘാടക സമിതി അംഗങ്ങൾ അറിയിച്ചു.