സനാഥ ബാല്യം 2023
Tuesday 17 January 2023 12:58 AM IST
കോട്ടയം: മദ്ധ്യവേനലവധിക്കാലത്ത് വീട്ടിൽ പോകാനാകാത്ത വനിതാ - ശിശു വികസന വകുപ്പിനു കീഴിലുള്ള ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികൾക്കായി നടപ്പാക്കുന്ന 'സനാഥ ബാല്യം -2023"പദ്ധതിയുടെ ഭാഗമാകാൻ പൊതുജനങ്ങൾക്ക് അവസരം. ആറിനും 18 വയസിനുമിടയിൽ പ്രായമുള്ള കുട്ടികളെ സ്വന്തം മക്കൾക്കൊപ്പം വീടുകളിൽ താമസിപ്പിച്ച് നല്ലൊരു കുടുംബാനുഭവം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഒന്നിലധികം കുട്ടികളെ സംരക്ഷിക്കാൻ സന്നദ്ധരായവർക്ക് മുൻഗണന. ജില്ലയിലെ സന്നദ്ധരായ കുടുംബങ്ങൾക്ക് അപേക്ഷ നൽകാം. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. കോട്ടയം അണ്ണാൻകുന്നിൽ പ്രവർത്തിക്കുന്ന ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ഓഫീസിൽ 31നകം അപേക്ഷ നൽകണം. ഫോൺ: 9495814350, 0481 2580548.