ദേശീയ വിരവിമുക്തദിനം: ജില്ലാതല ഉദ്ഘാടനം ഇന്ന്

Monday 16 January 2023 11:02 PM IST

തൃശൂർ: ദേശീയ വിരവിമുക്തദിനം ജില്ലാതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് എരുമപ്പെട്ടി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ എ.സി.മൊയ്തീൻ എം.എൽ.എ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് അദ്ധ്യക്ഷത വഹിക്കും. ഒന്നിനും 19നുമിടയിൽ പ്രായമുള്ള 6,70,502 കുട്ടികൾക്ക് ഇന്ന് അങ്കണവാടികളിലും വിദ്യാലയങ്ങളിലും ആൽബൻഡസോൾ ഗുളിക നൽകും. സ്‌കൂളിലും അങ്കണവാടികളിലും പോകാത്തവർക്ക് ആശ പ്രവർത്തകരുടെ സഹകരണത്തോടെ അടുത്തുള്ള അങ്കണവാടിയിൽ നിന്ന് ഗുളിക നൽകും. ഇന്ന് ഗുളിക കഴിക്കാൻ സാധിക്കാത്ത കുട്ടികൾ 24ന് നടക്കുന്ന സമ്പൂർണ്ണ വിരവിമുക്ത ദിനത്തിൽ കഴിക്കണം. എല്ലാ അങ്കണവാടികളിലും, പ്ലേ സ്‌കൂളിലും, സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഉൾപ്പെടെ എല്ലാ സ്‌കൂളിലും വിരയ്‌ക്കെതിരെയുള്ള ഗുളിക നൽകും.