വെ​ളി​ച്ചം കർ​മ്മ പ​ദ്ധ​തി ഉ​ദ്​ഘാ​ട​നം

Tuesday 17 January 2023 1:01 AM IST

ഓ​യൂർ :ഓ​യൂർ മു​സ്ലിം ജ​മാ​അ​ത്ത് സം​ഘ​ടി​പ്പി​ച്ച വെ​ളി​ച്ചം 2023 ​-24 കർ​മ്മ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്​ഘാ​ട​നം ജ​മാ​അ​ത്ത് പ്ര​സി​ഡന്റ് വി.എ​ഫ്.അൻ​സാ​രി​യു​ടെ അ​ദ്ധ്യക്ഷ​ത​യിൽ എൻ. കെ.പ്രേ​മ​ച​ന്ദ്രൻ എം. പി നിർ​വ​ഹി​ച്ചു. പ​രീ​ക്ഷാ കൗൺ​സി​ലിം​ഗും ല​ഹ​രി വി​രു​ദ്ധ സെ​മി​നാ​റും ജി .എ​സ് ജ​യ​ലാൽ എം.എൽ.എ ഉ​ദ്​ഘാ​ട​നം നിർ​വ​ഹി​ച്ചു. ചീ​ഫ് ഇ​മാം അൽ ഉ​സ്​താ​ത് സൈ​നു​ദ്ദീൻ റ​ഷാ​ദി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മോ​ട്ടി​വേ​ഷൻ ട്രെയി​നർ ജാ​ബിർ സി​ദ്ദീ​ഖ് പ​രീ​ക്ഷാ കൗൺ​സി​ലിം​ഗ് ന​യി​ച്ചു. സു​ധീർ ഇ​ബ്രാ​ഹിം ല​ഹ​രി വി​രു​ദ്ധ ക്ലാ​സെ​ടു​ത്തു. ഷ​ഫീർ അ​ഹ​മ്മ​ദ് ബാ​ഖ​വി, മു​ഹ​മ്മ​ദ് ഷ​മീം മ​ന്നാ​നി, എ​സ്.എം. ഹം​സാ റാ​വു​ത്തർ, കെ.സ​ലീം, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം എ​സ്. സാ​ദി​ഖ്, ഓ​യൂർ യൂ​ണി​റ്റ് പ്ര​സി​ഡന്റ് എ.സി​റാ​ജു​ദ്ദീൻ, സ​ന്തോ​ഷ്, ഉ​ദ​യ​കു​മാർ, എ.കെ നി​സ്സാം, നി​ഷാ​ദ് ഖാൻ, എ.റ​ഹീം, അ​ഫ്‌​സൽ അ​ബൂ​ബ​ക്കർ, ഫൈ​സൽ എ​ന്നി​വർ സം​സാ​രി​ച്ചു. നാ​സർ അൽ ഖാ​സി​മി സ്വാ​ഗ​ത​വും എ.അ​ജാ​ഷ് ഖാൻ ന​ന്ദി​യും പ​റ​ഞ്ഞു.