സൗഹാർദ്ദപരമായ സമീപനം ഇല്ലാത്തവരെ നാട്ടുകാർ വെറുക്കും

Tuesday 17 January 2023 1:54 AM IST

തൃശൂർ: സൗഹാർദ്ദപരമായ സമീപനം ഇല്ലാത്തവരെ നാട്ടുകാർ വെറുക്കുമെന്ന് പ്രൊഫ.കാവുമ്പായി ബാലകൃഷ്ണൻ പറഞ്ഞു. ബലം പിടിച്ച് ചിരിക്കാതെ നടന്നാൽ ആരും ഗൗനിക്കാൻ പോകുന്നില്ല. ശ്രീ കേരള വർമ്മ കോളേജിൽ ഡോ.കൽപ്പറ്റ ബാലകൃഷ്ണൻ സ്മാരക ദ്വിദിന ദേശീയ സെമിനാറിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നെഹ്‌റുവിയൻ കാഴ്ചപ്പാടുള്ള വിദ്യാഭ്യാസ വിചക്ഷണന്മാർ നാക് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ടെത്തിയപ്പോൾ ഉണ്ടായിരുന്ന സമീപനം ഇല്ലാതാകുന്ന കാലമാണിത്. ജനാധിപത്യ കാഴ്ചപ്പാടോടെ പണ്ട് വന്നവരല്ല ഇനി വരാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. പി.ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ്ജ് വി.എ നാരായണ മേനോൻ അദ്ധ്യക്ഷനായി. ഡോ.കെ.സരസ്വതി ആമുഖപ്രഭാഷണം നടത്തി. ഡോ.വി.സി.സുപ്രിയ, ഡോ.എം.ആർ.രാജേഷ്, അപർണ്ണ സന്തോഷ്‌കുമാർ, എം.മായ, ഡോ.സി.ആദർശ്, ഡോ.ടി.ജിതേഷ്, വി.ജി തമ്പി, ഡോ.എം.ഹേമമാലിനി, എം.വി വിദ്യ എന്നിവർ സംസാരിച്ചു.