ദേവസ്വം വിളക്ക് ലേലത്തിൽ ലഭിച്ചത് 1.32 കോടി
Tuesday 17 January 2023 1:59 AM IST
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ വാർഷിക വിളക്ക് ലേലത്തിൽ ലഭിച്ചത് 1.32 കോടി രൂപ. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗുരുവായൂർ ദേവസ്വം വാർഷിക വിളക്ക് ലേലം നടത്തിയത്. വഴിപാടായി ലഭിച്ചിരുന്ന വിളക്കുകളാണ് വിറ്റഴിച്ചത്. സ്‌റ്റോക്കിലുണ്ടായിരുന്ന മുഴുവൻ വിളക്കും വിറ്റഴിച്ചു. 1,32,10,754 രൂപയാണ് ആകെ ലഭിച്ച വരുമാനം. കിഴക്കേ നടയിൽ പ്രത്യേകം സജ്ജീകരിച്ച പന്തലിൽ കഴിഞ്ഞ ഡിസംബർ 17 നായിരുന്നു ലേലം തുടങ്ങിയത്. അവസാനമായി വിളക്ക് ലേലം നടന്ന 2019 ൽ 49.6 ലക്ഷം രൂപയാണ് വരുമാനമായി ലഭിച്ചത്. കൊവിഡിനെ തുടർന്ന് രണ്ട് വർഷം ലേലം നടന്നില്ല.