ഇന്റർനാഷണൽ ഫെസ്റ്റിവൽ ഒഫ് തിയേറ്റർ സ്‌കൂൾസ്
തൃശൂർ : സ്‌കൂൾ ഒഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്‌സിൽ ഫെബ്രുവരി ഒന്ന് മുതൽ അഞ്ച് വരെ ഇന്റർനാഷണൽ ഫെസ്റ്റിവൽ ഒഫ് തിയേറ്റർ സ്‌കൂൾസ് (ഐ.എഫ്.ടി.എസ്) നടക്കും. സംഗീതനാടക അക്കാഡമി, കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാല, കേരള കലാമണ്ഡലം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഇന്ത്യക്കകത്തും പുറത്തുമുള്ള വിവിധ സർവകലാശാലകൾ, തെരഞ്ഞെടുക്കപ്പെട്ട നാടക സംഘങ്ങൾ എന്നിവരിൽ നിന്നായി 200 ഓളം പേർ പങ്കെടുക്കും. നാടകാദ്ധ്യയന ശാസ്ത്രത്തെ അധികരിച്ചുള്ള ശില്പശാലയ്ക്ക് പ്രമുഖർ നേതൃത്വം കൊടുക്കും. പാനൽ ചർച്ചകൾ, ഓപ്പൺ ഫോറം, പെഡഗോഗി ഡെമോൺസ്‌ട്രേഷൻ, നാടകാവതരണം എന്നിവയുണ്ടാകും. പത്രസമ്മേളനത്തിൽ സ്‌കൂൾ ഒഫ് ഡ്രാമ ഡയറക്ടർ പ്രൊഫ. ഡോ.പി.അഭിലാഷ്, സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി, കാലടി സർവകലാശാല എച്ച്.ഒ.ഡി കെ.കെ. കൃഷ്ണകുമാർ, സ്‌കൂൾ ഓഫ് ഡ്രാമ എച്ച്.ഒ.ഡി ശ്രീജിത്ത് രമണൻ, കെ.എസ്.അനിൽകുമാർ എന്നിവർ പങ്കെടുത്തു.