സംസ്ഥാന മിനി നെറ്റ്‌ബാള്‍ പാലക്കാടിന് ഇരട്ട കിരീടം
Tuesday 17 January 2023 2:17 AM IST
തൃശൂർ: മണ്ണുത്തി ഡോൺബോസ്‌കോ സ്‌കൂളിൽ നടന്ന ആറാമത് സംസ്ഥാന മിനി നെറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ പാലക്കാട് ജില്ല ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ചാമ്പ്യന്മാരായി. ഫൈനലിൽ പാലക്കാട് മലപ്പുറത്തിനെ 16-17 നും ഗേൾസ് വിഭാഗത്തിൽ പാലക്കാട് വയനാടിനെ 6-12 നും പരാജയപ്പെടുത്തി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് ബിന്നി ഇമ്മട്ടി നിർവഹിച്ചു. സമാപന സമ്മേളനത്തിൽ സംസ്ഥാന നെറ്റ്ബാൾ അസോസിയേഷൻ പ്രസിഡന്റ് ഡോ.പി.ടി.സൈനുദ്ദീൻ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി എസ്.നജ്മുദ്ദിൻ, ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി അഖിൽ അനിരുദ്ധൻ, അഡ്വ.കെ.ആർ.അജിത് ബാബു, ബ്രദർ പോൾ ഗോപുരത്തിങ്കൽ, അന്നമ്മ ടൈറ്റസ്, വിനു എൽ.ആർ, എസ്.ശശിധരൻ നായർ, യു.പി.സാബിറ എന്നിവർ സംസാരിച്ചു.