ഹൈദരാബാദിലെ എട്ടാം നൈസാം മിർ ബാർകത്ത് അലി ഖാൻ അന്തരിച്ചു

Tuesday 17 January 2023 5:10 AM IST

ഇസ്താംബുൾ: ഹൈദരാബാദിലെ അവസാന നൈസാമായിരുന്ന ( ഭരണാധികാരി ) ഉസ്മാൻ അലി ഖാന്റെ ചെറുമകനും ഹൈദരാബാദിലെ എട്ടാം നൈസാം എന്ന സ്ഥാനപ്പേര് വഹിക്കുകയും ചെയ്തിരുന്ന മിർ ബാർകത്ത് അലി ഖാൻ ( മുഖറം ജാ - 89 ) തുർക്കിയിലെ ഇസ്താംബൂളിൽ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളാണ് മരണകാരണം. ഇദ്ദേഹത്തിന്റെ മൃതദേഹം ഇന്ന് ഹൈദരാബാദിലെത്തിക്കും. പൂർവികരെ അടക്കം ചെയ്തിരിക്കുന്ന ആസഫ് ജാഹി കുടുംബ കല്ലറയിലാണ് ഇദ്ദേഹത്തെ സംസ്കരിക്കുക. 1967ൽ ഉസ്മാൻ അലി ഖാന്റെ മരണത്തെ തുടർന്നാണ് മിർ ബാർകത്ത് അലി ഖാനെ എട്ടാമത്തെ നൈസാമായി തിരഞ്ഞെടുത്തത്.