കൊല്ലത്ത് റെയിൽവേ ട്രാക്കിൽ അജ്ഞാത മൃതദേഹം, തല പൂർണമായും അറ്റുപോയ നിലയിൽ
Tuesday 17 January 2023 12:59 PM IST
കൊല്ലം: റെയിൽവേ ട്രാക്കിൽ അജ്ഞാത മൃതദേഹം. കൊല്ലം ചെങ്കോട്ട റെയിൽ പാതയിൽ പുനലൂർ വാളക്കോടിന് സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്.
ട്രെയിൻ തട്ടിമരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിൽ നിന്നും തല പൂർണമായും വേർപെട്ടുപോയ നിലയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.