മുകേഷും ഉർവശിയും വീണ്ടും

Wednesday 18 January 2023 12:49 AM IST

എം.എ നിഷാദ് സംവിധാനം ചെയ്യുന്ന അയ്യര് കണ്ട ദുബായ് ഫെബ്രുവരി 20ന്

ആരംഭിക്കും

സൂപ്പർഹിറ്റായ മുകേഷ് - ഉർവശി താരജോഡികൾ വീണ്ടും ഒരുമിക്കുന്നു. എം.എ. നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന അയ്യര് കണ്ട ദുബായ് എന്ന ചിത്രത്തിലൂടെയാണ് ഇടവേളയ്ക്കുശേഷം ഒത്തുചേരുന്നത്. കൗതുക വാർത്തകൾ, നന്മനിറഞ്ഞവൻ ശ്രീനിവാസൻ, സൗഹൃദം, കാക്കത്തൊള്ളായിരം, തൂവൽസ്‌പർശം, മമ്മി ആൻഡ് മീ, ഭാര്യ സ്വന്തം സുഹൃത്ത്, ധമാക്ക തുടങ്ങി നിരവധി ചിത്രങ്ങളിൽ മുകേഷും ഉർവശിയും ഒരുമിച്ചിട്ടുണ്ട്. ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ കൃഷ്ണ, ജാഫർ ഇടുക്കി, സോഹൻ സീനുലാൽ,അലൻസിയർ, സുനിൽ സുഖദ, നവാസ് വളളിക്കുന്ന്, വീണ നായർ, ദിവ്യ നായർ തുടങ്ങിയവരാണ് അയ്യര് കണ്ട ദുബായിലെ മറ്റു താരങ്ങൾ.ഫെബ്രുവരി 20ന് ചിത്രീകരണം ആരംഭിക്കും. ദുബായ് യും തിരുവനന്തപുരവുമാണ് ലൊക്കേഷൻ. വെൽത്ത് ഐ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ വിഘ്‌നേഷ് വിജയകുമാർ ആണ് നിർമ്മാണം. ഛായാഗ്രഹണം സിദ്ധാർത്ഥ് രാമസ്വാമി. ഗാനങ്ങൾ പ്രഭാവർമ്മ, റഫീഖ് അഹമ്മദ്, ബി.കെ. ഹരിനാരായണൻ, മനു മഞ്ജിത്, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് സജീർ കിച്ചു. പ്രൊഡക്‌ഷൻ കൺട്രോളർ : ബിനു മുരളി, പി.ആർ.ഒ: എം.എസ്. ദിനേശ്. അതേസമയം തെളിവ് ആണ് എം.എ. നിഷാദ് സംവിധാനം ചെയ്ത അവസാന ചിത്രം. ലാൽ, ആശ ശരത് എന്നിവരാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.അഭിനയരംഗത്തു സജീവമായ എം.എ. നിഷാദ് കെ. സതീഷ് കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ ഇർഷാദിനൊപ്പം നായകനായി വേഷമിടുകയും ചെയ്തു.