വസ്ത്രധാരണം ശാലിൻ സോയ്ക്ക് വിമർശനം
Wednesday 18 January 2023 12:52 AM IST
യുവനടി ശാലിൻ സോയ്ക്ക് സമൂഹ മാദ്ധ്യമത്തിൽ വിമർശനം. സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച റീൽസ് ആണ് വിമർശനങ്ങൾക്ക് കാരണം. കണ്ണകി എന്ന തന്റെ പുതിയ തമിഴ് ചിത്രത്തിലെ ഗാനരംഗത്തിൽ നിന്നുള്ള ഒരു ഭാഗം പങ്കുവച്ചിരിക്കുന്നു.
വസ്ത്രത്തിന് മുകളിൽ അടിവസ്ത്രമായ ബ്രായും ധരിച്ച് ശാലിൻ ഒാടി വരുന്നതാണ് വീഡിയോയിൽ. ഇതിനെതിരെയാണ് വിമർശനം.
പടം ഇല്ലാത്തത് കൊണ്ട് മോശം പടം ചെയ്യുന്നു. മോശം കോലം ഉൾപ്പെടെയുള്ള വിമർശനങ്ങളാണ് ഉയരുന്നത്. നവാഗതനായ യശ്വന്ത് സംവിധാനം ചെയ്യുന്ന കണ്ണകിയിൽ കീർത്തി പാണ്ഡ്യൻ, അമ്മു അഭിരാമി, വിദ്യ പ്രദീപ് , ശാലിൻ സോയ എന്നിവരാണ് നായികമാർ. വെട്രി, ആദിഷ് എന്നിവരാണ് മറ്റ് താരങ്ങൾ .ഷാൻ റഹ്മാൻ സംഗീത സംവിധാനം ഒരുക്കുന്നു. അതേസമയം സാന്റാ മറിയ ആണ് ശാലിൻ സോയയുടേതായി അവസാനം തിയേറ്ററിൽ എത്തിയ ചിത്രം.