മാനസിക രോഗമില്ലെന്ന് ശ്രുതി ഹാസൻ

Wednesday 18 January 2023 1:00 AM IST
shruthi hasan

ത​നി​ക്ക് ​മാ​ന​സി​ക​ ​രോ​ഗ​മി​ല്ലെ​ന്ന് ​തെ​ന്നി​ന്ത്യ​ൻ​ ​താ​രം​ ​ശ്രു​തി​ ​ഹാ​സ​ൻ.​ ​മാ​ന​സി​ക​ ​പ്ര​ശ്ന​ങ്ങ​ൾ​ ​കാ​ര​ണം​ ​പ്രൊ​മോ​ഷ​ൻ​ ​ച​ട​ങ്ങു​ക​ളു​ടെ​ ​ഭാ​ഗ​മാ​കാ​ത്ത​ത് ​എ​ന്ന​ ​പ്ര​ചാ​ര​ണം​ ​ഉ​യ​ർ​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​ശ്രു​തി​യു​ടെ​ ​വെ​ളി​പ്പെ​ടു​ത്ത​ൽ. വൈ​റ​ൽ​ ​പ​നി​ ​ആ​യി​രു​ന്നു.​ ​അ​ല്ലാ​തെ​ ​മാ​ന​സി​ക​ ​പ്ര​ശ്ന​ങ്ങ​ള​ല്ല.​ ​ഇ​തു​പോ​ല​ത്തെ​ ​തെ​റ്റാ​യ​ ​വി​വ​ര​ങ്ങ​ളും​ ​ഇ​ത്ത​രം​ ​വി​ഷ​യ​ങ്ങ​ളു​ടെ​ ​അ​മി​ത​മാ​യ​ ​നാ​ട​കീ​യ​വ​ത്ക​ര​ണ​വും​ ​ഉ​പേ​ക്ഷി​ക്കു​ക.​ ​മാ​ന​സി​ക​ ​പ്ര​ശ്ന​ങ്ങ​ൾ​ ​നി​ങ്ങ​ൾ​ ​നേ​രി​ടു​ന്നു​ണ്ടെ​ങ്കി​ൽ​ ​തെ​റാ​പ്പി​സ്റ്റി​നെ​ ​കാ​ണി​ക്കൂ​ ​എ​ന്നാ​ണ് ​ശ്രു​തി​യു​ടെ​ ​ഉ​പ​ദേ​ശം.​ ​ഇ​ൻ​സ്റ്റ​ഗ്രാം​ ​സ്റ്റോ​റി​യി​ലൂ​ടെ​യാ​ണ് ​താ​ര​ത്തി​ന്റെ​ ​പ്ര​തി​ക​ര​ണം. ചി​ര​ഞ്ജീ​വി​ ​ചി​ത്രം​ ​വാ​ൾ​ട്ട​യ​ർ​ ​വീ​ര​യ്യ​യു​ടെ​ ​പ്രീ​ ​ലോ​ഞ്ച് ​ച​ട​ങ്ങി​ൽ​ ​ശ്രു​തി​ ​പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല.​ ​മാ​ത്ര​മ​ല്ല​ ​അ​ടു​ത്തി​ടെ​ ​മാ​ന​സി​കാ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ച് ​സം​സാ​രി​ച്ച് ​ശ്രു​തി​ ​രം​ഗ​ത്ത് ​എ​ത്തി​യി​രു​ന്നു.​ ​ന​ന്ദ​മു​രി​ ​ബാ​ല​കൃ​ഷ്ണ​ ​ചി​ത്രം​ ​വാ​ൾ​ട്ട​യ​ർ​ ​വീ​ര​യ്യ​ ​ആ​ണ് ​റി​ലീ​സ് ​ചെ​യ്ത​ ​ശ്രു​തി​യു​ടെ​ ​പു​തി​യ​ ​ചി​ത്രം.​സ​ലാ​ർ​ ​ആ​ണ് ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​മ​റ്റൊ​രു​ ​ശ്രു​തി​ ​ചി​ത്രം.​പ്ര​ഭാ​സ് ​നാ​യ​ക​നാ​കു​ന്ന​ ​സ​ലാ​ർ​ ​പ്ര​ശാ​ന്ത് ​നീ​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്നു.