ഇൻവെസ്റ്റിഗോ ഇന്ന്
Tuesday 17 January 2023 8:10 PM IST
തൃശൂർ: ചിറ്റിലപ്പിള്ളി ഐ.ഇ.എസ് പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്രബന്ധങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഇൻവെസ്റ്റിഗോ ഇന്ന് രാവിലെ 9.30ന് ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററിലെ ശാസ്ത്രജ്ഞനായിരുന്ന ടി.ആർ ഗോവിന്ദൻകുട്ടി ഉദ്ഘാടനം ചെയ്യുമെന്ന് സ്‌കൂൾ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എട്ട് മുതൽ 10 വരെയുള്ള ക്ലാസുകളിലെ 30ഓളം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആറ് ഗ്രൂപ്പുകളായി തിരിഞ്ഞ് കഴിഞ്ഞ ആറ് മാസം കൊണ്ടാണ് പ്രബന്ധം പൂർത്തീകരിച്ചത്. കൊവിഡാനന്തരം വിദ്യാർത്ഥികളിൽ വന്ന മാറ്റം, മൊബൈൽ ഉപയോഗം കുട്ടികളിൽ, ലിംഗ സമത്വം തുടങ്ങിയ വിഷയങ്ങളിലാണ് പ്രബന്ധം. വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പൽ സുജാത ഹരിമോഹൻ, സയൻസ് വിഭാഗം മേധാവി എം.എം സാനിത, വിദ്യാർത്ഥികളായ കെ.ബി.കൃഷ്ണവേണി, വൈഗ എൽസ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.