ബസിൽ മാല പൊട്ടിക്കൽ: നാടോടി സ്ത്രീ പിടിയിൽ

Wednesday 18 January 2023 1:17 AM IST

ആറ്റിങ്ങൽ: സ്വകാര്യ ബസിനുള്ളിൽ വച്ച് യുവതിയുടെ സ്വർണമാല പൊട്ടിച്ച തമിഴ് നാടോടി സ്ത്രീ അറസ്റ്റിൽ. വെഞ്ഞാറമൂട്ടിൽ നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക്‌ വന്ന സംഗീത ബസിനുള്ളിൽ യാത്ര ചെയ്ത വെഞ്ഞാറമൂട് സ്വദേശിനിയുടെ രണ്ടര പവന്റെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കവേയാണ് തമിഴ്നാട് മധുര സോളവന വില്ലേജിൽ ഡോർ നമ്പർ 5ൽ ഭഗവതിയെ (37) യാത്രക്കാരും ആറ്റിങ്ങൽ പൊലീസും ചേർന്ന് പിടികൂടിയത്.

തിരക്കുള്ള ബസിൽ കയറി സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും തട്ടിയെടുക്കുന്ന ഇവരുടെ സംഘത്തിൽ നിരവധി സ്ത്രീകളും കുട്ടികളുമുണ്ടെന്ന് പൊലീസ് പറഞ്ഞു. ആറ്റിങ്ങൽ സബ് ഇൻസ്‌പെക്ടർ അനൂപ്.എ, എസ്.ഐ താജുദീൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സന്ധ്യ, സഫീജ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.