സാധന ഇന്ന് തുടങ്ങും
തൃശൂർ: എസ്.ആർ.വി ഗവ. കോളേജ് ഒഫ് മ്യൂസിക് ആൻഡ് പെർഫോമിംഗ് ആർട്സ് സംഘടിപ്പിക്കുന്ന ‘സാധന ’ ബുധനാഴ്ച രാവിലെ ഒൻപതിന് സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മൂന്ന് ദിവസങ്ങളിലായി എസ്.ആർ.വിയിൽ നടക്കുന്ന ചടങ്ങിൽ കളക്ടർ ഹരിത വി.കുമാർ മുഖ്യാതിഥിയാകും.
ഡോ.എം.നർമദ, ആനയടി പ്രസാദ് തുടങ്ങിയവർ ക്ലാസെടുക്കും. രണ്ടാം ദിനം പ്രൊഫ.ചേർത്തല എസ്.ദിനേഷ്, കോട്ടക്കൽ മധു, വിശാഖപട്ടണം എസ്.യജ്ഞേശ്വര ശാസ്ത്രി, ഡോ.ബേബി ശ്രീരാം എന്നിവർ ക്ലാസെടുക്കും. 20ന് ഡോ.ബേബി ശ്രീറാം, ചെങ്കോട്ട ഹരിതര സുബ്രഹ്മണ്യം, ഡോ.വി.ടി.സുനിൽ തുടങ്ങിയവർ സംസാരിക്കും. സമാപന സമ്മേളനത്തിൽ സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവള്ളൂർ മുരളി മുഖ്യാതിഥിയാകും. വാർത്താസമ്മേളനത്തിൽ സ്പെഷൽ ഓഫിസർ വി.സനൽകുമാർ, കോ ഓർഡിനേറ്റർ എം.അപർണ, പി.വിശാഖ്, മിഥുൻ ബാബു, എസ്.പി.മഞ്ജുഷ തുടങ്ങിയവർ സംസാരിച്ചു.