വിരവിമുക്ത ദിനാചരണം ജില്ലാതല ഉദ്ഘാടനം
Tuesday 17 January 2023 8:24 PM IST
തൃശൂർ: ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എരുമപ്പെട്ടി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ എ.സി മൊയ്തീൻ എം.എൽ.എ നിർവഹിച്ചു. എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത്‌ലാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ മുഖ്യാതിഥിയായി. എരുമപ്പെട്ടി പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീജ സുരേഷ്, തെക്കുംകര പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ.ജയന്തി ടി.കെ സ്വാഗതവും എരുമപ്പെട്ടി സി.എച്ച്.സി സൂപ്രണ്ട് ഡോ.ഇ.സുഷമ നന്ദിയും പറഞ്ഞു.