കേരള സീനിയർ സിറ്റിസൺ ഫോറം സമ്മേളനം
Tuesday 17 January 2023 9:59 PM IST
കാഞ്ഞങ്ങാട്: കേരള സീനിയർ സിറ്റിസൺ ഫോറം കാസർകോട് ജില്ലാ സമ്മേളനം പി സ്മാരകത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ ഉദ്ഘാടനം ചെയ്തു. വയോജന പെൻഷൻ വർദ്ധിപ്പിക്കുക, കോവിഡ് കാലത്ത് നിർത്തലാക്കിയ റെയിൽവേ ടിക്കറ്റ് ഇളവുകൾ പുനഃസ്ഥാപിക്കുക, വയോജന മിത്രം പദ്ധതി പഞ്ചായത്ത് തലകളിൽ വ്യാപിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങളും യോഗത്തിൽ അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ടി.അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജില്ല സാമൂഹ്യ നീതി ഓഫീസർ ഷീബ മുംതാസ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ജോർജ് വർഗീസ് സംസ്ഥാന കമ്മിറ്റിയംഗം എ ഗംഗാധരൻ തണൽ ട്രസ്റ്റ് സെക്രട്ടറി വൈ.എം.സി ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.സുകുമാരൻ സ്വാഗതവും ജോ സെക്രട്ടറി രത്നാകരൻ പിലാത്തടം നന്ദിയും പറഞ്ഞു.