പുളിങ്ങോം സെന്റ് ജോസഫ് ദേവാലയ തിരുനാളിന് നാളെ തുടക്കം

Tuesday 17 January 2023 10:05 PM IST

ചെറുപുഴ: പുളിങ്ങോം സെന്റ് ജോസഫ് ദേവാലയത്തിൽ ഇടവകാ മദ്ധ്യസ്ഥനായ വി.യൗസേപ്പിതാവിന്റെയും വി. സെബസ്ത്യാനോസിന്റേയും തിരുനാൾ നാളെ മുതൽ 22 വരെ നടക്കും. നാളെ വൈകുന്നേരം 4 ന് ഇടവകാ വികാരി ഫാദർ ഇമ്മാനുവൽ പൂവത്തുങ്കൽ തിരുനാളിന് കൊടിയേറ്റും. തുടർന്ന് ആഘോഷമായ തിരുനാൾ കുർബാന, വചന സന്ദേശം എന്നിവ നടക്കും. 20ന് വൈകുന്നേരം 4.30 ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാജോസ് മാണിക്കത്താഴത്ത് കാർമ്മികത്വം വഹിക്കും. 6.30ന് സൺഡേ സ്‌കൂൾ ഭക്തസംഘടനകളുടെ വാർഷികം ചെറുപുഴ സെന്റ് മേരീസ് ഫൊറോന വികാരി റവഡോ. ജോസ് വെട്ടിക്കൽ ഉദ്ഘാടനം ചെയ്യും. പത്തിന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ.അഗസ്റ്റ്യൻ പായിക്കാട്ട് കാർമ്മികത്വം വഹിക്കും. ഫാ.മാത്യു ഓലിക്കൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് നടക്കുന്ന ആദരിക്കൽ ചടങ്ങിൽ തലശേരി അതിരൂപതാ ജോസഫ് പാംപ്ലാനി വിശിഷ്ടാതിഥിയായിരിക്കും. തുടർന്ന് പ്രദക്ഷിണം, സമാപനാശിർമാദം.