റോഡ് സുരക്ഷ സൈക്കിൾ റാലി
Wednesday 18 January 2023 12:16 AM IST
ആലപ്പുഴ: ദേശീയ റോഡ് സുരക്ഷാവാരാചരണ സമാപനത്തിന്റെ ഭാഗമായി ആലപ്പുഴ മോട്ടോർ വാഹന വകുപ്പ് റീജിയണൽ ട്രാൻസ്പോർട്ട് എൻഫോഴ്സ്മെന്റ് ഓഫീസ് നേതൃത്വം നൽകിയ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസും റോഡ് സുരക്ഷാ സൈക്കിൾ സന്ദേശ റാലിയും ചാരമംഗലം സംസ്‌കൃതം സ്‌കൂളിൽ ജോയിന്റ് ആർ.ടി.ഒ ജെബി ഐ.ചെറിയാൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.ആർ.രജീഷ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ എച്ച്.എം കെ.കെ.മിനി സ്വാഗതം പറഞ്ഞു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജിൻസൺ സേവ്യർ പോൾ കുട്ടികൾക്ക് മാർഗ്ഗ നിർദേശങ്ങൾ നൽകി. എ.എം.വി.ഐമാരായ വിമൽ റാഫേൽ, എ.വരുൺ, മുജീബ് റഹ്‌മാൻ, റെഥുൻ മോഹൻ തുടങ്ങിയവർ പങ്കെടുത്തു. റാലിയിൽ മുപ്പതോളം കുട്ടികൾ പങ്കെടുത്തു. സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി ടി.കെ.മോഹനൻ നന്ദി പറഞ്ഞു.