സപ്താഹയജ്ഞവും ഉത്സവവും
Wednesday 18 January 2023 1:15 AM IST
ചാരുംമൂട്: വേടരപ്ലാവ് ചെറ്റാരിക്കൽ ദേവീക്ഷേത്രത്തിലെ സപ്താഹയജ്ഞം ഇന്നു മുതൽ 24 വരെ നടക്കും. പുനപ്രതിഷ്ഠ വാർഷികം 28നും മകരഭരണി തിരുനാൾ മഹോത്സവം 29നുമാണ്. മാവേലിക്കര ജയറാമാണ് യജ്ഞാചാര്യൻ. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി യജ്ഞഹോതാവും ചെന്നത്തല സോമൻ, കൊടുമൺ കലേഷ്കുമാർ, പെരുമ്പുഴ സരുൺ എന്നിവർ പാരായണക്കാരുമാണ്. 21ന് വൈകിട്ട് അഞ്ചിന് വിദ്യാഗോപാല മന്ത്രാർച്ചന, 24ന് മൂന്നിന് അവഭൃഥസ്നാന ഘോഷയാത്ര. പുനപ്രതിഷ്ഠാ വാർഷിക ദിനമായ 28ന് രാവിലെ ഏഴിന് ഭാഗവതപാരായണം,12ന് കഞ്ഞിസദ്യ, വൈകിട്ട് ഏഴിന് തിരുവാതിര, 7.30ന് നൃത്തനൃത്ത്യങ്ങൾ. മകരഭരണി ഉത്സവ ദിവസമായ 29ന് രാവിലെ ഏഴിന് ഭാഗവതപാരായണം, മൂന്നിന് കെട്ടുത്സവം, 7.30ന് ചെണ്ടമേളം, 12.30ന് നാടൻപാട്ട്ഉറഞ്ഞാട്ടം.