കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ
Wednesday 18 January 2023 3:20 AM IST
തിരുവനന്തപുരം: കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിലെ പെൻഷൻകാരുടെ കുടിശിക നൽകുക, സെസ് കളക്ഷൻ ഊർജിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) സമ്മേളനങ്ങളും പ്രചരണ ജാഥകളും നടത്താൻ ജില്ലാ മേഖല യോഗത്തിൽ തീരുമാനിച്ചതായി യൂണിയൻ ജനറൽ സെക്രട്ടറി ഡി.അരവിന്ദാക്ഷൻ അറിയിച്ചു. യോഗത്തിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് എസ്.എ.റഹീം അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഡി.അരവിന്ദാക്ഷൻ, പേട്ട രവീന്ദ്രൻ, എസ്.പി. വേണു, നേമം ശശി, ചന്തവിള രാജേന്ദ്രൻ, വി.നാരായണൻ, സി.കെ.സിന്ധുരാജ് എന്നിവർ പങ്കെടുത്തു.