തൊഴിൽ മേള അഡ്മിറ്റ് കാർഡ്
Wednesday 18 January 2023 1:19 AM IST
അമ്പലപ്പുഴ: പൊതു വിദ്യാഭ്യാസ വകുപ്പും ആലപ്പുഴ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായി അമ്പലപ്പുഴ ഗവ. മോഡൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളിൽ 22 ന് നടത്തുന്ന തൊഴിൽ മേളയിൽ പങ്കെടുക്കാൻ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്കുള്ള അഡ്മിറ്റ് കാർഡ് ഇന്നു മുതൽ വിതരണം ചെയ്യും. യോഗ്യത നേടിയ ഉദ്യോഗാർത്ഥികളെ പൊതു വിദ്യാഭ്യാസ വകുപ്പ് വൊക്കേഷണൽ വിഭാഗം എസ്.എം.എസ് വഴി വിവരം അറിയിക്കും. സന്ദേശം ലഭിച്ച ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്ത സ്ക്കൂളിൽ എത്തി അഡ്മിറ്റ് കാർഡ് കൈപ്പറ്റി തൊഴിൽ മേളയിൽ പങ്കെടുക്കണം. കഴിഞ്ഞ തൊഴിൽ മേളയിൽ പങ്കെടുത്ത് നിയമനം ലഭിക്കാതിരുന്നവർക്കും അവസരമുണ്ട്. ഈ വർഷം രജിസ്റ്റർ ചെയ്തവർക്കും കഴിഞ്ഞ തൊഴിൽ മേളയിൽ രജിസ്റ്റർ ചെയ്ത് തൊഴിൽ ലഭിക്കാതിരുന്ന വർക്കും സന്ദേശം ലഭിക്കും.