ആലപ്പുഴ: ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ആർ.റിയാസ് അദ്ധ്യക്ഷത വഹിച്ചു. ശുചിത്വ ജലത്തെക്കുറിച്ചും കൈകഴുകലിന്റെ പ്രാധാന്യത്തെക്കുറിച്ചും ജില്ല ആരോഗ്യവകുപ്പ് തയ്യാറാക്കിയ ബോധവത്കരണ ബോർഡുകൾ ചടങ്ങിൽ പ്രകാശനം ചെയ്തു. ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ.ഫ്രഷി തോമസ് ദിനാചരണ സന്ദേശം നൽകി. ഡെപ്യൂട്ടി എഡ്യുക്കേഷൻ മീഡിയ ഓഫീസർമാരായ എസ്.വി. അരുൺലാൽ, ഐ.ചിത്ര, സ്‌കൂൾ ഹെഡ്മിസ്ട്രസ് എം.കെ.സുജാത കുമാരി, പി.ടി.എ പ്രസിഡന്റ് സി.എച്ച്. റഷീദ്, ചെട്ടിക്കാട് ഹെൽത്ത് സൂപ്പർവൈസർ സാദിഖ് തുടങ്ങിയവർ പങ്കെടുത്തു.
വിരബാധ ഒഴിവാക്കാനായി ജില്ലയിലെ അങ്കണവാടികളിലൂടെയും സ്‌കൂളുകളിലൂടെയും ആൽബൻഡസോൾ ഗുളിക വിതരണം ചെയ്തു. ഇന്നലെ ഗുളിക കഴിക്കാൻ കഴിയാത്തവർ നിർബന്ധമായും 24ന് കഴിക്കേണ്ടതാണ്.