യുവമോർച്ച നഗരസഭാ മാർച്ച്

Wednesday 18 January 2023 1:00 AM IST

നെയ്യാറ്റിൻകര: നഗരസഭയിലെ തവരവിള വാർഡിലെ വൃദ്ധയുടെ സ്വത്തും സ്വർണവും അപഹരിച്ച സി.പി.എം കൗൺസിലർ സുജിൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് മാർച്ച് നടത്തി. കൗൺസിലർ രാജിവയ്ക്കും വരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യുവമോർച്ച വ്യക്തമാക്കി. ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് നന്ദു ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം പ്രസിഡന്റ്‌ ലാൽകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ്‌ ആർ.രാജേഷ്, യുവമോർച്ച ജില്ലാ മീഡിയ കൺവീനർ രാമേശ്വരം ഹരി, നഗരസഭ കൗൺസിലർമാരായ മരങ്ങാലി ബിനു, വേണുഗോപാലൻ, ബി.ജെ.പി യുവമോർച്ച നേതാക്കളായ അരെങ്കമുകൾ സന്തോഷ്,തിരുപുറം ബിജു,ജി.ജെ.കൃഷ്ണകുമാർ,കൃഷ്ണകുമാർ,ശിവകുമാർ, നന്ദു, സുജിൻ, അനന്തു തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.യുവമോർച്ച പ്രവർത്തകർ നഗരസഭാ കവാടത്തിന്റെ മുന്നിൽ കൗൺസിലർ സുജിന്റെ കോലവും കത്തിച്ചു.