ഉത്സവത്തിന് തുടക്കം

Wednesday 18 January 2023 12:24 AM IST
എസ്.എൽ.പുരം കമ്പിയകത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി ജയതുളസീധരൻ കൊടിയേറ്റുന്നു

ചേർത്തല: എസ്.എൽ.പുരം കമ്പിയകത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം തുടങ്ങി. 22ന് സമാപിക്കും.ക്ഷേത്രം തന്ത്രി ജയതുളസീധരൻ കൊടിയേറ്റി. ഇന്ന് വൈകിട്ട് 7ന് അഷ്ടനാഗബലി,രാത്രി 8ന് ട്രാക്ക് ഗാനമേള. നാളെ രാവിലെ 10.30ന് തിരുവാഭരണം ചാർത്ത്, വൈകിട്ട് 7ന് ദേശതാലപ്പൊലി,7.30ന് ട്രാക്ക് ഗാനമേള ആൻഡ് സിനിമാറ്റിക് ഡാൻസ്. 20ന് രാവിലെ 10ന് കാർഷിക സെമിനാർ,11ന് മരപ്പാണി,11.30ന് ഉത്സവബലിദർശനം,വൈകിട്ട് 7.30ന് പ്രഭാഷണം,രാത്രി 8ന് ഗാനമഞ്ജരി. 21ന് പള്ളിവേട്ട മഹോത്സവം,രാവിലെ 9ന് കാഴ്ചശ്രീബലി,11ന് ഓട്ടൻതുള്ളൽ,വൈകിട്ട് 4ന് പകൽപ്പൂരം,6ന് കാഴ്ചശ്രീബലി,7.30ന് നൃത്തസന്ധ്യ,രാത്രി 10ന് ശ്രീഭൂതബലി. 22ന് ആറാട്ട് മഹോത്സവം, രാവിലെ 6ന് ഉത്സവ ഭാരവാഹികളുടെ ചുമതലയേൽക്കൽ,7ന് തിരുവോണദർശനം,10.30ന് പൂമൂടൽ,11ന് മഹാനിവേദ്യം,12.30ന് തിരുവോണസദ്യ,വൈകിട്ട് 4ന് പകൽപ്പൂരം,6ന് കാഴ്ചശ്രീബലി,7ന് വിദ്യാഭ്യാസ അവാർഡ് ദാനം,രാത്രി 8.30ന് തുടികൊട്ടും പാട്ടും. 11.30ന് ആറാട്ട്ബലി, ആറാട്ട് പുറപ്പാട്,കൊടിയിറക്കൽ,വലിയകാണിക്ക.