ഇടഞ്ഞ കൊമ്പനെ മയക്കുവെടിയി​ൽ തളച്ചു

Wednesday 18 January 2023 12:35 AM IST
ഇടഞ്ഞ കൊമ്പനെ മയക്കുവെടിയി​ൽ തളച്ചു

ഹരിപ്പാട്: ഹരിപ്പാട് വെള്ളാന ജംഗ്ഷന് സമീപം ഇടഞ്ഞ ആനയെ മയക്കുവെടി വെച്ച് തളച്ചു. 4 മണിക്കൂറോളം ആനപ്പുറത്ത് കുടുങ്ങിയ രണ്ടാം പാപ്പാൻ അദ്ഭുതകരമായി​ രക്ഷപ്പെട്ടു.

തീറ്റയെടുക്കുന്നതിനിടെ തിങ്കളാഴ്ച രാത്രി 7.30 മണിയോടെയാണ് അപ്പു എന്ന ആന ഇടഞ്ഞത്. ആനപ്പുറത്തിരുന്ന രണ്ടാം പാപ്പാനുമൊത്ത് സമീപത്തെ പറമ്പിലേക്ക് ഓടിക്കയറിയ ആനയെ മെരുക്കാൻ പറ്റാതെ വന്നതോടെ രാത്രി 10.30 ഓടെ കൊല്ലത്ത് നിന്നെത്തിയ ഡോ.വി. അരവിന്ദന്റെ നേതൃത്വത്തിലുള്ള സംഘം മയന്നുവെടി വയ്ക്കുകയായിരുന്നു. സ്വകാര്യ വ്യക്തി പാട്ടത്തിനെടുത്ത ആനയ്ക്ക് ശരിയായ പരിചരണമാണ് ലഭിക്കുന്നത്. മദപ്പാടുകളോ മറ്റു അസ്വസ്ഥതകളോ പ്രകടിപ്പിക്കാത്ത ആന ഇടയാനുള്ള കാരണം കണ്ടെത്താൻ രക്തസാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ഹരിപ്പാട് - വീയപുരം റോഡിൽ വെള്ളാന ജംഗ്ഷനിലുള്ള സ്വകാര്യ പുരയി​ടത്തി​ലാണ് ആനയെ തളച്ചിരിക്കുന്നത്.