ഉദയമംഗലം വണ്ടീസ് കുടുംബകൂട്ടായ്മ ആദരവും അനുമോദനവും

Tuesday 17 January 2023 10:37 PM IST

ഉദുമ: ഉദയമംഗലം വണ്ടീസ് കുടുംബകൂട്ടായ്മ നേതൃത്വത്തിൽ ആദരവും അനുമോദനവും സംഘടിപ്പിച്ചു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ ആചാര സ്ഥാനികനായി അരനൂറ്റാണ്ട് പൂർത്തിയാക്കിയ കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ, ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ 35 വർഷമായി പൂക്കെട്ടിയായി സേവനം അനുഷ്ഠിക്കുന്ന സൂര്യനാരായണ റാവു, പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ മറുപുത്തരി നാളിൽ തുടർച്ചയായി 30 വർഷത്തിലധികമായി തേങ്ങയേറ് നടത്തുന്ന കുടുംബാംഗം വി.വി കൊട്ടൻക്കുഞ്ഞി എന്നിവരെയാണ് ഉപഹാരവും പണക്കിഴിയും നൽകി ആദരിച്ചത്.

കൂടാതെ കൈവിരലിൽ ഒരു മണിക്കൂറിലേറെ പുസ്തകം നിർത്താതെ കറക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ കുടുംബാഗം ശ്രീഹരിയെയും അനുമോദിച്ചു. കൂട്ടായ്മ രക്ഷാധികാരിയും മുതിർന്ന അംഗവുമായ കണ്ണൻ കാസർകോട് അദ്ധ്യക്ഷത വഹിച്ചു. കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ കപ്പണക്കാൽ തറവാടും വണ്ടീസ് കുടുംബവും തമ്മിലുളള ബന്ധം പുതുതലമുറയുമായി പങ്കുവെച്ചു. കെ.ആർ സോമൻ, ജയചന്ദ്രൻ ഇടുവുങ്കാൽ, പവിത്രൻ പടന്നക്കാട്, കുഞ്ഞിരാമൻ ചാത്തംങ്കൈ, പ്രേമ ജയചന്ദ്രൻ, ജയരാജ്, രാജേഷ് കാസർകോട്, ജയപ്രകാശ്, കിരൺ, സതീശൻ എന്നിവർ സംസാരിച്ചു. വിജയരാജ് ഉദുമ സ്വാഗതവും അനിത കെട്ടൻകുഞ്ഞി നന്ദിയും പറഞ്ഞു. അടുത്ത രണ്ടു വർഷത്തേക്കുളള ഭാരവാഹികളായി കണ്ണൻ കാസർകോട് (രക്ഷാധികാരി), വിജയരാജ് ഉദുമ (പ്രസിഡന്റ്), ഉഷ കുഞ്ഞിക്കണ്ണൻ (സെക്രട്ടറി), വിശാഖ് ഉദുമ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

ഉദയമംഗലം വണ്ടീസ് കുടുംബകൂട്ടായ്മയുടെ ആദരവി ഏറ്റുവാങ്ങിയവർ കുടുംബാംഗങ്ങളോടൊപ്പം