പരിശോധിച്ചത് 4966 പാൽ സാമ്പിൾ
Wednesday 18 January 2023 12:41 AM IST
കോട്ടയം: പാലിന്റെ ഗുണമേന്മ ഉറപ്പാക്കുന്നതിന് ജില്ലയിൽ ഈ സാമ്പത്തികവർഷം 4966 സാമ്പിൾ പരിശോധിച്ചെന്ന് ക്ഷീരവികസനവകുപ്പ്. നൂറ് സംഘങ്ങളിൽ നിന്നുള്ള 4500ലധികം സാമ്പിളുകളും വിപണിയിൽ ലഭ്യമായ പാക്കറ്റ് പാലുകളിലെ 280ലധികം സാമ്പിളുകളും ക്വാളിറ്റി കൺട്രോൾ ഓഫീസറുടെ നേതൃത്വത്തിൽ പരിശോധിച്ചു. വിപണിയിൽ ലഭ്യമായ പായ്‌ക്കറ്റ് പാലുകളുടെ 186 സാമ്പിളുകൾ ഓണക്കാലയളവിൽ പരിശോധിച്ചു. ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പാൽ സാമ്പിളുകൾ മൈക്രോബയോളജി ടെസ്റ്റുൾപ്പെടെ വിവിധ പരിശോധനകൾ നടത്തുന്നത് ഈരയിൽക്കടവിലുള്ള റീജിയണൽ ഡയറി ലാബിലാണ്. മാനദണ്ഡങ്ങൾ പാലിക്കാത്ത പാലിന്റെ വിവരങ്ങൾ മാത്രം ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറും.