ചെറുനിലത്ത് കൊയ്‌ത്തുത്സവം
Wednesday 18 January 2023 12:13 AM IST
കോട്ടയം: കരൂർ ഗ്രാമപഞ്ചായത്തിലെ വലവൂർ തൊണ്ടോടി ചെറുനിലം പാടശേഖരത്തിൽ കൃഷിഭവന്റെ നേതൃത്വത്തിൽ നടന്ന കൊയ്‌ത്തുത്സവം ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. കെ.ബി. സന്തോഷ്, ബെന്നി കുറ്റിയാങ്കൽ, സി. ശശീന്ദ്രൻ, പാട്രിക്ക് ജോസഫ്, ജയപ്രകാശ് മംഗലത്ത് എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിയിറക്കിയത്. കൊയ്‌ത്തും തനത് കൃഷി രീതി പരിചയപ്പെടാനുമായി വലവൂർ സർക്കാർ യു.പി സ്‌കൂളിലെ കുട്ടികൾ പാടത്തെത്തി. കൃഷിയുടെ വിവിധ ഘട്ടങ്ങളെ കുറിച്ച് കൃഷി ഓഫീസർ വി.എം. പരിദുദീൻ കുട്ടികൾക്ക് വിശദീകരിച്ചു. കരൂർ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു, പഞ്ചായത്തംഗങ്ങളായ അനസ്യ രാമൻ, ഗിരിജ ജയൻ, സാജു വെട്ടത്തോട്ട്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.കെ. ബിന്ദു എന്നിവർ പങ്കെടുത്തു.