ജെ.പി. നദ്ദ പാട്ന സ്വദേശി, തട്ടകം ഹിമാചൽ

Wednesday 18 January 2023 12:11 AM IST

ന്യൂഡൽഹി: ബീഹാറിലെ പാട്ന സ്വദേശിയാണെങ്കിലും സ്വന്തം തട്ടകമാക്കിയത് ഹിമാചൽ പ്രദേശിനെ. നരേൻ ലാൽ നദ്ദയുടെയും കൃഷ്ണനദ്ദയുടെയും മകനായി ജനിച്ചു. പാട്ന സെന്റ് സേവ്യേഴ്സ് സ്കൂളിലും തുടർന്ന് പാട്ന യൂണിവേഴ്സിറ്റിയിലും പഠനം. ഹിമാചൽ യൂണിവേഴ്സിറ്റിയിൽ നിയമബിരുദ പഠനത്തിന് ശേഷം വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായി. അടിയന്തരാവസ്ഥക്കെതിരെ സമര രംഗത്തിറങ്ങി. 1991 ഡിസംബർ 11ന് മല്ലികയെ വിവാഹം കഴിച്ചു. രണ്ട് ആൺ മക്കളുണ്ട്.

* അടിയന്തരാവസ്ഥ പ്രഖ്യാപിച്ച 1975ൽ എ.ബി.വി.പിയിൽ അംഗമായാണ് നദ്ദ പൊതുപ്രവർത്തനം ആരംഭിക്കുന്നത്.

* എ.ബി.വി.പി പാട്ന യൂണിവേഴ്സിറ്റി സെക്രട്ടറി(1977 - 79)

* എ.ബി.വി.പി ഹിമാചൽ പ്രദേശ് സംസ്ഥാന സെക്രട്ടറി (1980 -83)

* എ.ബി.വി.പി ദേശീയ സെക്രട്ടറി (1986-89)

* ബി.ജെ.പി ഹിമാചൽ പ്രദേശ് സംസ്ഥാന സെക്രട്ടറി (1990-91)

* ഭാരതീയ ജനത യുവമോർച്ച ദേശീയ പ്രസിഡന്റ് (1991 - 94)

* ആദ്യമായി നിയമസഭാംഗം, ഹിമാചൽ പ്രദേശ് (1993 - 98)

*ബി.ജെ.പി ഹിമാചൽ പ്രദേശ് നിയമസഭാ പാർലമെന്ററി പാർട്ടി നേതാവ് (1994 - 98)

* 1998 - 2003, 2007 - 2012 വർഷങ്ങളിൽ ഹിമാചൽ പ്രദേശ് നിയമസഭയിൽ അംഗമായി

* ഹിമാചൽ പ്രദേശ് പ്രേംകുമാർ ധൂമൽ മന്ത്രിസഭയിൽ 1998 - 2003, 2008 - 2010 വർഷങ്ങളിൽ കാബിനറ്റ് മന്ത്രിയായി പ്രവർത്തിച്ചു

* 2010 മുതൽ 2019 വരെ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി

* 2012 ഏപ്രിൽ മൂന്നിന് ഹിമാചൽ പ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായി

* 2018 ൽ രണ്ടാം തവണയും ഹിമാചലിൽ നിന്ന് രാജ്യസഭാംഗമായി

* 2014 മുതൽ 2019 വരെ ഒന്നാം നരേന്ദ്ര മോദി മന്ത്രിസഭയിൽ ആരോഗ്യ കുടുംബക്ഷേമ മന്ത്രി

* 2019ൽ ബി.ജെ.പി ദേശീയ വർക്കിംഗ് പ്രസിഡന്റ്

* 2020 ജനുവരി 20 മുതൽ ബി.ജെ.പി ദേശീയ പ്രസിഡന്റ്

Advertisement
Advertisement