നഗരസഭാ വികസന സെമിനാർ

Wednesday 18 January 2023 12:59 AM IST

വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭ 2023-24 വാർഷിക പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ. അനൂപ് കിഷോർ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്‌സൺ ഷീല മോഹൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ആർ. അരവിന്ദാഷൻ, എ.എം. ജമീലാബി, നഗരസഭാ സെക്രട്ടറി കെ.കെ. മനോജ് എന്നിവർ പ്രസംഗിച്ചു.

വടക്കാഞ്ചേരി നഗരസഭാ വികസന സെമിനാർ സേവ്യർ ചിറ്റിലപ്പിളളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.