നിലം നികത്തലിന് പിന്നിൽ കോടികളുടെ തട്ടിപ്പ്

Wednesday 18 January 2023 1:07 AM IST

തൃശൂർ: തൃശൂർ ഷോപ്പിംഗ് ഫെസ്റ്റിവലിന് ബൈക്ക് റേസിംഗ് നടത്താനെന്ന പേരിൽ അരണാട്ടുകരയിൽ ഏക്കർ കണക്കിന് നിലവും തണ്ണീർത്തടവും നികത്തിയതിന് പിന്നിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ്‌കുമാർ. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട നിലവും തണ്ണീർത്തടവുമാണ് ആയിരത്തിലധികം ലോഡ് മണ്ണും വേസ്റ്റും അടിച്ച് നികത്തിയത്. നേരത്തെയും സമാനമായ രീതിയിൽ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പേരിൽ ധാരാളം നിലം നികത്തിയിരുന്നു. ഈ വർഷവും നികത്തൽ ആരംഭിച്ചപ്പോൾ നിരവധി പരാതികൾ മേയർക്കും, കളക്ടർക്കും, വില്ലേജ് ഓഫീസർക്കും, കൃഷി ഓഫീസർക്കും നൽകിയിരുന്നു. ഇവരെല്ലാം പങ്കെടുത്ത മീറ്റിംഗിൽ മത്സര ശേഷം മുഴുവൻ മണ്ണും എടുത്ത് മാറ്റുമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും അനീഷ് കുമാർ പ്രസ്താവനയിൽ പറഞ്ഞു.