അനുരാഗ മധുചഷകം , നീലവെളിച്ചം ഗാനത്തിൽ റിമ

Thursday 19 January 2023 12:02 AM IST

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത ചെറുകഥയെയുംചലച്ചിത്രത്തെയും ആസ്‌പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം സിനിമയിലെ ഗാനരംഗത്ത് റിമ കല്ലിംഗലിന്റെ മനോഹര നൃത്തം. അനുരാഗ മധുചഷകം എന്ന തുടങ്ങുന്ന ഗാനം കെ.എസ്. ചിത്ര ആണ് ആലാപനം. ശ്രീജിത്ത് ഡാൻസിറ്റിയാണ് നൃത്തസംവിധാനം. റോഷൻ മാത്യുവും ഷൈൻ ടോം ചാക്കോയും ഗാനരംഗത്തുണ്ട്. ഗാനത്തിന് വരികൾ രചിച്ചത് പി. ഭാസ്കരനാണ്. സംഗീതം: എം.എസ്. ബാബുരാജും. 59 വർഷത്തിനുശേഷം അനശ്വരഗാനം പുനരാവിഷ്കരിക്കുകയാണ്.

റിമയുടെ പിറന്നാൾ ദിനത്തിലാണ് ഗാനം പുറത്തിറങ്ങിയത്. ടൊവിനോ തോമസ്, രാജേഷ് മാധവൻ, ഉമ കെ.സി, പൂജ മോഹൻരാജ്, ദേവകി ഭാഗി എന്നിവരാണ് മറ്റു താരങ്ങൾ. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ബിജിബാലും റെക്സ് വിജയനും ചേർന്നാണ് സംഗീതം. ഏപ്രിൽ 21ന് ചിത്രം റിലീസ് ചെയ്യും. ഒ.പി.എം ഡ്രീം എന്ന ബാനറിൽ ആഷിഖ് അബുവും സന്തോഷ് ടി. കുരുവിളയും ചേർന്നാണ് നിർമ്മാണം.